Sunday, January 18, 2015
‘ഇടി’യില്‍ തോറ്റു യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ � ാരുതി
ഇന്ത്യന്‍ വാഹനവിപണിയില്‍ ഹാച്ച്ബാക്കുകള്‍ അടക്കം ചെറുകാറുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സുരക്ഷ. ഒരു ചെറിയ അപകടം പോലും വാഹനത്തിന് അതിജീവിക്കാനാവില്ലെന്നും യാത്രക്കാര്‍ക്ക് ജീവഹാനിയുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നുമാണ് അടുത്തിടെ നടന്ന സുരക്ഷാ പരീക്ഷണങ്ങളില്‍ തെളിഞ്ഞത്. മാരുതിയുടെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് കാറായ സ്വിഫ്റ്റ് വരെ ഗ്ലോബല്‍ എന്‍.സി.എ.പിയുടെ ഇടി പരീക്ഷ(ക്രാഷ് ടെസ്റ്റ്)യില്‍ അമ്പേ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഷ്‍കരിക്കാന്‍ തയാറാണെന്ന് മാരുതി വ്യക്തമാക്കിയത്. സര്‍ക്കാര്‍ നിഷ്‍കര്‍ഷിച്ചിരിക്കുന്ന നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വാഹനങ്ങളുടെ സുരക്ഷ ക്രമീകരിച്ചിരിക്കുന്നതെന്നും ഇത് പരിഷ്കരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ അതുപ്രകാരം പ്രവര്‍ത്തിക്കുമെന്നും മാരുതി സുസൂക്കി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഹാത്മാ മന്ദിര്‍ അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഗ്ലോബല്‍ എന്‍.സി.എ.പി പരിശോധന നടത്തുന്നതെന്നും എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ പ്രകാരമാണ് തങ്ങള്‍ സുരക്ഷ ക്രമീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം ഗ്ലോബല്‍ എന്‍.സി.എ.പി നടത്തിയ ക്രാഷ് ടെസ്റ്റില്‍ മാരുതി സ്വിഫ്റ്റും ഡറ്റ്സന്‍ ഗോയും പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഡറ്റ്സന്‍ ഗോ വിപണിയില്‍ നിന്നു പിന്‍വലിക്കണമെന്ന് വരെ ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ദിര്‍.
Labels:
‘ഇടി’യില്‍,
ഉറപ്പാക്കാന്‍,
തോറ്റു,
യാത്രക്കാരുടെ,
സുരക്ഷ,
ാരുതി,
�
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.